Sunday, July 19, 2009

സുഹൃത്ത്
++++++++++
കണ്ടു മുട്ടേണ്ടിയിരുന്നില്ല
കൂട്ട് കൂടെണ്ടിയിരുന്നില്ല
കല പില സംസാരത്തില്‍
കലങ്ങി മരിയെണ്ടിയിരുന്നില്ല
കല്‍ലും ഹാന്‍സും കഞാവും
കരുതലും വേണ്ടിയിരുന്നില്ല
കൂടി പിരിയലിന്റെ
സര്ഗോല്സവങ്ങളില്‍ നിന്നും
കവിത കിനിഞ്ഞു
പോകും എന്ന്
കരുതിയിരുന്നില്ല
കറുത്തവന്‍ കുറിയവന്‍
കുട വയറന്‍ കൊണ്കന്നന്‍
അവന്‍ അവന്റെ കുറവുകളില്‍
വാചാലന്‍
കള്ളന്‍ എന്ന് മാത്രം
സ്വയം പറഞ്ഞില്ല
കള്ളനായ്‌ തന്നെ
തുടരുമ്പോഴും
പ്രിയ സുഹൃത്തേ
ഇനി നീ എന്റെ കാഴ്ച്ചയുടെ
ഉമ്മറ പടിയില്‍
വെയില്‍ വീണു പരന്ന
നിഴലായ്‌ പോലും വരരുതു
++++++++++++++++++

.








1 comment:

  1. kozhi koovum munpe moonnu pravasyam thallipparayendu vanna ee suhruthu aaranu?...
    kooduthal kavithakal pratheekshikkunnu...

    ReplyDelete